നരകാസുരവധം ആട്ടകഥയിലെ നരകാസുരപത്നിയുടെ മറുപടിപദം. സാധാരണ ‘യദുകുലകാമോദരി’ രാഗത്തില്‍ ആലപിക്കാറുള്ള ഈ പദം ഇവിടെ ‘വസന്ത’യിലേയ്ക്ക് മാറ്റി ആലപിച്ചിരിക്കുന്നു. രാഗമാറ്റം വരുത്തിയെങ്കിലും കഥകളിത്തം ചോരതെ, ‘അന്തംകുത്തിപാടല്‍’ തുടങ്ങിയ സമ്പ്രദായങ്ങളോടുകൂടി ആലപിക്കുന്നു എന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത. അതിനാല്‍ തന്നെ ഈ മാറ്റം നല്ലതായി അനുഭവപ്പെടുന്നു. ആലാപനം-കലാ:ഗംഗാധരന്‍‍, കലാനി:രാജീവന്‍.