രുഗ്മാംഗദചരിതം ആട്ടകഥയിലെ മോഹിനിയുടെ പ്രവേശത്തിലുള്ള സാരിപ്പദം. കലാ:നീലകണ്ടന്‍ നമ്പീശനും കലാ:ഉണ്ണികൃഷ്ണക്കുറുപ്പും ചേര്‍ന്ന് ശ്ലോകശേഷം രാഗാലാപനത്തോടെ തന്നെ ഭംഗിയായി ആലപിച്ചിരിക്കുന്നു. 06-04-1984ല്‍ ചേര്‍ത്തലയ്ക്കടുത്ത് പാണാവള്ളി നാല്പത്തൊന്നീശ്വരം ശിവക്ഷേത്രത്തില്‍ നടന്ന കളിയുടെ ശബദലേഘനം. കലാ:നീലകണ്ഠന്‍ നമ്പീശനാശാന്റെ തന്നെ വഴിപാടായാണ് അന്ന് ഈ കളി നടത്തിയിരുന്നത്. ഈ കളിക്ക് രുഗ്മാഗദനായി കലാ:ഗോപിയും മോഹിനിയായി കോട്ടക്കല്‍ ശിവരാമനുമാണ് വേഷമിട്ടിരുന്നത്. ചെണ്ട-കലാ:അച്ചുണ്ണി പൊതുവാള്‍. മദ്ദളം-കലാ:അപ്പുക്കൂട്ടി പൊതുവാള്‍.