കവിത Archives - ചായില്യം: Recent Episodes

None

ആസുരതാളങ്ങൾക്കൊരാമുഖം

View Details

യുദ്ധം കഴിഞ്ഞു കബന്ധങ്ങൾ ഉന്മാദനൃത്തം ചവിട്ടി കുഴച്ചു രണാങ്കണം രക്തമൊഴുകി തളംകെട്ടി നിന്ന മണ്മെത്തയിൽ കാൽ തെറ്റി വീണു നിഴലുകൾ ധൂമില സംഗ്രാമ രംഗങ്ങളിൽ വിഷ ധൂളികൾ വീശും ശരപഞ്ചയങ്ങളിൽ തെന്നൽ മരണം മണം പിടിയ്ക്കും പോലെ തെന്നി നടന്നു പടകുടീരങ്ങളിൽ ആ യുദ്ധ ഭൂവിൽ നിലം പതിച്ചു രാമ സായകമേറ്റു തളർന്ന ലങ്കേശ്വരൻ കൃഷ്ണമണികൾ മറിയും മിഴികളിൽ ഉഷ്ണം പുകയും മനസ്സിൻ കയങ്ങളിൽ മുത്തു പതുക്കെ പതുക്കെ ജീവാണുക്കൾ കൊത്തിവിഴുങ്ങും ശിരോമണ്ഡലങ്ങളിൽ അപ്പോഴും രാവണന് ഉള്ളിൽ …

The post രാവണപുത്രി appeared first on ചായില്യം.

View Details

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു… തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍ ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍ ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ- ളിടനെഞ്ചറിയാതെ തേങ്ങി… നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടു നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു ചോരപ്പുതപ്പിട്ട കുഞ്ഞും അരികത്തടുത്തിതാ ചാവാലിനായ്ക്കളും ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും… അമ്മയുടെ നോവാറായില്ല – ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി ആലംബമില്ലാതെ കരയുന്ന കുഞ്ഞിന് പാലില്ല പാല്‍‌നിലാവില്ല… ഈ തെരുവിന്നൊരനാഥനെ തന്നിട്ടു- തെറിവാക്ക് പറയുന്ന ഭ്രാന്തി… …

The post അനാഥന്‍ appeared first on ചായില്യം.

View Details

അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍ ജനലിനപ്പുറം ജീവിതം പോലെയി- പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍ കിളികളൊക്കെപ്പറന്നു പോവുന്നതും ഒരു നിമിഷം മറന്നു പരസ്പരം മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ? മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും നിറയെ സംഗീതമുള്ള നിശ്വാസവും. പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍ കവിത പോലും വരണ്ടു പോയെങ്കിലും ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍ പിടയുകയാണൊരേകാന്ത രോദനം സ്മരണ തന്‍ …

The post സന്ദര്‍ശനം appeared first on ചായില്യം.

View Details

കവിത കേൾക്കുക: tonight I can write the saddest line. write, for example കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍ ശിഥിലമായി രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ… കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ ശിഥിലമായി രാത്രി നീല നക്ഷത്രങ്ങൾ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ… കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ ശിഥിലമായി രാത്രി നീല നക്ഷത്രങ്ങൾ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ… ഗഗന വീഥിയിൽ ചുറ്റിക്കറങ്ങുന്ന വിരഹിയാം നിശാമാരുതൻ പാടുന്നൂ… കഴിയുമീ രാത്രി ഏറ്റവും വേദനാഭരിതമായ …

The post ഏറ്റവും ദുഃഖഭരിതമായ വരികൾ appeared first on ചായില്യം.

View Details

നീ അടുത്തുണ്ടായിരുന്ന കാലം ഞാൻ എന്നിലുണ്ടായിരുന്ന പോലെ… (2) നീ അടുത്തില്ലാതിരുന്ന കാലം ഞാൻ എന്നിലില്ലാതിരുന്ന പോലെ… സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം എന്റെ ദുഃഖങ്ങളെല്ലാം അകന്ന പോലേ… നീ അടുത്തുണ്ടായിരുന്ന കാലം… കണ്ടിട്ടു കണ്ടില്ല എന്ന ഭാവത്തിൽ നീ കണ്ണുകൊണ്ടമ്പെയ്ത ബാല്യ കാലം (2) നോക്കുന്നതെന്തിന്നു നീ; എന്നെയെന്നു നീ നോട്ടത്തിലൂടെ പറഞ്ഞ കാലം… നേരം വെളുത്താൽ നിനക്കായി വരമ്പത്തെ നീളും നിഴൽ നോക്കി നിന്ന കാലം (2) നീ കാണുവാനായി മരം കേറി കൊമ്പത്തെ …

The post നീ അടുത്തുണ്ടായിരുന്ന കാലം appeared first on ചായില്യം.

View Details

പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെനീലിച്ച ചില്ലയില്‍ നിന്നും;നിനക്കായ്‌ വേടന്റെ കൂര-മ്പൊരുങ്ങുന്നതിന്‍ മുന്‍പ്,ആകാശമെല്ലാം നരക്കുന്നതിന്‍ മുന്‍പ്,ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്‌,പോകൂ, തുള വീണ ശ്വാസ കോശത്തിന്റെകൂടും വെടിഞ്ഞ് ചിറകാര്‍‍‍-ന്നൊരോര്‍മ്മ പോല്‍ പോകൂ…സമുദ്രം ഒരായിരം നാവിനാല്‍ദൂരാല്‍ വിളിക്കുന്നു നിന്നെ… പോകൂ പ്രിയപ്പെട്ട പക്ഷീ…കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും… പോകൂ; മരണം തണുത്ത ചുണ്ടാലെന്റെപ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌;ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ചമൂടുന്നതിന്‍ മുന്‍പ്,അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌,എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നു നീ…പോകൂ പ്രിയപ്പെട്ട പക്ഷീ… പോകൂ… …

The post പോകൂ പ്രിയപ്പെട്ട പക്ഷി appeared first on ചായില്യം.

View Details

കവിത കേൾക്കുക: പ്രണയം പറഞ്ഞെന്റെ അരികത്തണഞ്ഞവൻ പ്രാണൻ വെടിഞ്ഞിന്നകന്നു പോകുന്നേരം പ്രതിഭാഗമായി കഴിഞ്ഞൊരെൻ ബന്ധങ്ങൾ പ്രതികാര നൃത്തം ചവിട്ടുന്നു ചുറ്റിലും… നൊന്തു പെറ്റമ്മതൻ കണ്ണീരു കണ്ടില്ല നോക്കിത്തളർന്നോരച്ഛനേം ഓർത്തില്ല കൂടെപ്പിറപ്പിന്റെ നെഞ്ചിലെ കൂട്ടിൽ നിന്നെന്നോ പറന്നുപോയ് നിന്നെ പ്രണയിക്കാൻ… അന്ധയായ് പോയ ഞാൻ ബന്ധങ്ങൾ കണ്ടില്ല ബധിരമാം കാതുകൾ ശാസന കേട്ടില്ല നിൻ സ്നേഹഗംഗയിൽ മുങ്ങി അകലുവാൻ മൗനവാൽമീകത്തിൽ ഹോമം നടത്തി ഞാൻ… ബന്ധങ്ങൾ ബന്ധനമായങ്ങു മാറവേ ബന്ധുക്കൾ ശത്രുക്കളെപ്പോലിങ്ങെത്തവേ പ്രണയത്തിൻ ഉഷ്ണക്കാറ്റാദ്യമായേറ്റെന്റെ ഹൃദയത്തിൻ പൂക്കാലം എങ്ങോ …

The post പ്രണയബലി appeared first on ചായില്യം.

View Details

കവിത കേൾക്കുക: കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍ കനലു ചിന്തുന്ന വാക്കിന്റെ തീരത്ത് കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍ വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍ കനലു ചിന്തുന്ന വാക്കിന്റെ തീരത്ത് കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍ വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു മൃദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ …

The post കളഞ്ഞുപോയ സുഹൃത്ത് appeared first on ചായില്യം.

View Details

കവിത കേൾക്കുക: നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ… മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ… പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ… ദീപനാളം കണ്ടു പാറും പ്രാണികൾ പോലെ… ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ… ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ… ബാക്കിവച്ചവ ബാക്കിയാക്കാൻ നോക്കിനിൽക്കുണ്ണീ… ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളിയുണർന്ന ബാല്യങ്ങൾ… ആറ്റിലിപ്പോളർബുദപ്പുണ്ണായ്‌ മണൽക്കുഴികൾ… മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട്‌… കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞു പോയുണ്ണീ… വിൽപനയ്ക്കു നിരത്തി വച്ചവ ഒക്കെ വിത്താണു… വിത്തുവാരി വിതച്ച പാടം ചത്തിരിപ്പാണ്… നാളെ ഞാനും …

The post നെല്ലിക്ക appeared first on ചായില്യം.

View Details

കവിത കേൾക്കുക: ദുരമൂത്തു നമ്മള്‍ക്ക്, പുഴ കറുത്തു ചതി മൂത്തു നമ്മള്‍ക്ക്, മല വെളുത്തു തിരമുത്തമിട്ടോരു കരിമണല്‍ തീരത്ത്- വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു, പുകതിന്നപകലിനും ദ്വേഷമുണ്ട് മാനത്ത് നോക്കൂ കറുത്തിരിക്കുന്നു കാര്‍മേഘമല്ല, കരിമ്പുകച്ചുരുളുകള്‍ പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ പിച്ചിയല്ല, വിഷം തിന്ന തെച്ചി… (2) കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌ ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌ പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ പുറം‌ തോലറ്റിറങ്ങുന്നതഗ്നി സര്‍പ്പം‌ മഴയേറ്റു മുറ്റത്തിറങ്ങി നില്‍ക്കൂ മരണ- മൊരു തുള്ളിയായണുപ്രഹരമായി ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടല്‍ …

The post പക appeared first on ചായില്യം.

View Details

കവിത കേൾക്കുക: താഴേക്ക് താഴേക്ക് പോകുന്നിതാ നമ്മൾ നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ കറവറ്റി, കർമബന്ധം മുറിഞ്ഞൊടുവിലീ നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ കുഞ്ഞുകാറ്റിനോടിക്കിളിക്കൊച്ചു സല്ലാപങ്ങൾ രാഗസാന്ദ്രം പ്രഭാതങ്ങൾ തുമ്പിതുള്ളൽ കളികൾ വഴക്കേറ്റിയെത്തും കൊടുങ്കാറ്റിനൊപ്പം മുടിയുലഞ്ഞാടിപ്പെരുമ്പറക്കലഹങ്ങൾ മുത്തച്ഛൻ അന്തിസൂര്യൻ നൽകുമുടയാട എത്തിയിടുത്തിടം കണ്ണിമയ്ക്കും കളികൾ സ്വച്ഛന്ദ മന്ദാനിലൻ തഴുകി മുത്തം തരും ഇത്തിരി രാവുകൾ ചന്ദ്രികാചന്തങ്ങൾ… ഒക്കെയും അന്യമായ് പോകയാണിന്നു നാം താഴേക്ക് ചപ്പായി ചവറായി നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ നാവുവരളുന്നതുണ്ടെങ്കിൽ കനക്കേണ്ട നാവിന്നു നാരായമുനകളല്ല നമ്മൾ കരിയിലകൾ, നമ്മൾ …

The post കൊഴിയുന്ന ഇലകൾ പറഞ്ഞത് appeared first on ചായില്യം.

View Details

കവിത കേൾക്കുക: നാളെയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും (2) കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ കൊല്ലം മുഴുക്കെ ജയിലിലാണോ…? (2) എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ (2) താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും (2) നിന്റെ ചങ്കുപിളർക്കുന്ന മുദ്രാ- വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ (2) എത്രകാലങ്ങളായ് ഞാനീയിട ത്തെത്ര പൂക്കാലമെന്നെ തൊടാതെപോയ് (2) നിന്റെ കൈപ്പട നെഞ്ചിൽ പടർ‌ന്ന നാൾ എന്റെ വേരിൽ പൊടിഞ്ഞു വസന്തം (2) നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ പീത പുഷ്പങ്ങളാറി …

The post സഖാവ് appeared first on ചായില്യം.

View Details

കവിത കേൾക്കുക: ഏവർക്കും ദിവസവും രാവിലെ ചൊല്ലാനായി അല്ലെങ്കിൽ പ്രാർത്ഥിക്കാനായി ഇതാ ഒരു പ്രാർത്ഥനാഗീതം, സർവ ഐശ്വര്യങ്ങളും ഉണ്ടാവും 😀😀 എന്നു കരുതാം. പ്രാക്ടീസ് ചെയ്യാവുന്നതാണ്.

The post നിത്യപ്രാർത്ഥന appeared first on ചായില്യം.

View Details

കുമരകം കീരിപ്പുഴ ഷാപ്പിൽ നിന്നും ചേർത്തല സ്വദേശി മധു പാടുന്ന പാട്ട്… ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ സുഹൃത്തേ ആശ്വസിക്കുക നാം… ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍!! സുഹൃത്തേ ചുറ്റും ശത്രുക്കള്‍… സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം… ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം!! എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ… അരങ്ങൊഴിഞ്ഞു പോകാന്‍ വെറുതെ നാടകമാടുന്നു! ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു… കാലം കാട്ടും ജാലമതില്‍ നാം …

The post ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ appeared first on ചായില്യം.

View Details

കവി മുരുകൻ കാട്ടാക്കട നിലേശ്വരത്തിനടുത്ത് ചായ്യോത്ത് ഗവണ്മെന്റ് സ്കൂളിൽ വന്നപ്പോൾ ചൊല്ലിയ കവിതകളിൽ ഒന്ന്. ആരാധ്യയും അദ്വൈതയും അവിടെ സ്കൂൾ പഠനം ആരംഭിച്ച സമയമായിരുന്നു അത്. #കവിത, കഥ കേൾക്കേണ്ട കുഞ്ഞേ കുട്ടി: “അപ്പുറം വീട്ടിലെ അപ്പൂപ്പനിന്നലെ കാക്കേടേം പൂച്ചേടേം കഥ പറഞ്ഞു തത്തമ്മപെണ്ണിന്റെ, താറാക്കോഴീടെ, തക്കിടി മുണ്ടന്റെ കഥ പറഞ്ഞു… മുത്തങ്ങൾ തന്നെന്നെ മാറോടു ചേർത്തു കൊണ്ടൊത്തിരി നേരം കഥ പറഞ്ഞു. തൂക്കണാം കുരുവീടെ കഥ കേൾക്കുവാനമ്മേ പോകയാണിന്നു ഞാൻ അക്കരയ്ക്ക്…” അമ്മ: “തൂക്കണാം കുരുവീടെ …

The post കഥ കേൾക്കേണ്ട കുഞ്ഞേ appeared first on ചായില്യം.

View Details

കവിത കേൾക്കുക: ആസുരതാളം തിമർക്കുന്നു ഹൃദയത്തിൽ ആരോ നിശബ്ദമൊരു നോവായി നിറയുന്നു നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൗനങ്ങൾ ആർദ്രമൊരു വാക്കിന്റെ വേർപാട് നുരയുന്നു പ്രിയതരം വാക്കിന്റെ വേനൽ മഴത്തുള്ളി ഒടുവിലെത്തുന്നതും നോറ്റു പാഴ്സ്മൃതികളിൽ കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു ഞാനുറങ്ങുമ്പോഴും കാത്തിരിപ്പൊറ്റക്കു താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും നിഴൽപ്പരപ്പിന്നു കൺപാർക്കുന്നു! എന്റെ മയക്കത്തിൽ എന്റെ സ്വപ്നങ്ങളിൽ കാത്തിരിപ്പെന്തൊ തിരഞ്ഞാടിയെത്തുന്നു ആരെയോ ദൂരത്തു കണ്ടപോലാനന്ദ മോദമോടെന്നെ വിളിച്ചുണർത്തീടുന്നു മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു ഭൂതകാലത്തിനുമപ്പുറം വീണ്ടുമൊരു വാക്കിന്റെ വേനൽ മഴത്തുള്ളി വീഴ്‌വതും നോറ്റ് കനക്കും …

The post കാത്തിരിപ്പ് appeared first on ചായില്യം.

View Details

വരികയായി ഞാൻ പ്രിയേ, കാത്തിരിക്കുക അരനാഴിക നേരംകൂടി നീ. വെറുംവാക്കല്ല സഖീ, വരുന്നത് വെറും കൈയ്യോടുമല്ല. നിനക്കേറയിഷ്ടമുള്ള, യരി മുറുക്കിന്റെ പൊതിയുണ്ട് മടിക്കുത്തിലൊപ്പമൊരു ഡസൻ കരിവളയും ! ആശകളതിരുവിട്ടതുവഴി യിതുവഴിയിറങ്ങിയോടുന്ന മനസ്സുമായി വണ്ടിയിലക്ഷമ- നായിട്ടിരിക്കുന്നു ഞാനോമനേ! അഴലെല്ലാം പാറ്റിപറത്തി നീ അഴകോടിരിക്കണം. മുടിയഴിച്ചിട്ടതിലൊരു തുളസിക്കതിർ ചൂടണം. കുഞ്ഞുങ്ങളുറങ്ങിക്കോട്ടേ, കിണ്ണത്തിലൊരു തവി കഞ്ഞി കരുതിയേക്കണം. പരിഭവിക്കണ്ട, പരിഭ്രമിക്കണ്ട മറന്നിട്ടില്ലമ്മതൻ കുഴമ്പു– മച്ഛന്റെ ജാപ്പണം പൊയ്ലയും. പിന്നെ, ചിലവുകൾ ചുരുക്കണം, മിച്ചം പിടിച്ചതുകൊണ്ടൊരു കുറി നീ കൂടണം, മകളവൾ പനപോലെ …

The post അരനാഴിക നേരം appeared first on ചായില്യം.

View Details

വേണ്ടാ നമുക്കിന്നു കപ്പ, അയ്യേ വേണ്ടാ നമുക്കിന്നു കാച്ചിൽ ചേമ്പെന്നു കേട്ടാൽ ചൊറിയും, അപ്പോൾ ചേമ്പിന്റെ താളെന്തു ചെയ്യും ? ശമ്പളം വാങ്ങുന്ന നമ്മൾ, എങ്ങനെ കുമ്പളം നട്ടു വളർത്തും ? ഇഞ്ചി മിഠായിയെ പോലും, വെറും നഞ്ചായി കാണുന്നോരല്ലോ ! ചക്കപ്പുഴുക്കെന്നു കേട്ടാൽ, “അയ്യേ” നാണിച്ചു ചൂളുന്നോർ നമ്മൾ സായിപ്പു ചൊല്ലി “ജാക്ഫ്രൂട്ട്”, ആഹാ പാക്കറ്റിൽ വന്നപ്പോൾ സൂപ്പർ..! കൂവക്കിഴങ്ങാർക്കു വേണം, മുറ്റത്തെ പിന്നാമ്പുറത്തെങ്ങാൻ പോട്ടെ ആരോ പറിച്ചതു, പിന്നെ പാക്കറ്റിലെത്തിച്ചു പേരോ ‘ആരോറൂട്ട്’ എന്നു നാം …

The post മാറുന്നു നാം കേരളീയർ appeared first on ചായില്യം.

View Details

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി അപ്സരോരമണികള്‍ കൈമണികള്‍ കൊട്ടി വൃന്ദാവനമുരളീരവ പശ്ചാത്തലമൊന്നില്‍ സ്പന്ദിക്കും ആ മധുരസ്വരവീചികള്‍ തന്നില്‍.. താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി …

The post കാവ്യനര്‍ത്തകി appeared first on ചായില്യം.

View Details

ഒരു കവിത. കവി ആരെന്നോ, കവിതയുടെ പേരെന്തെന്നോ അറിയില്ല. മലയാളനാട്ടിന്റെ ചരിത്രത്തിലേക്കുള്ള നല്ലൊരു തിരിഞ്ഞു നോട്ടമാവുന്നു ഈ കവിത. പത്തിരിയും പിന്നെ പേറുമായി പട്ടാണി പെണ്ണുങ്ങൾ പാർത്ത കാലം കടല കൊറിച്ചും കിടപ്പറ പങ്കിട്ടും നസ്രാണിപിള്ളേരു വാണ കാലം പാട്ടം കൊടുത്തും പണം കൊടുത്തും ചിലർ പാട്ടിലാക്കാൻ പുറപ്പെട്ട കാലം നായരിറങ്ങുമ്പോൾ നമ്പൂരി ചൂട്ടുമായ് അച്ചിക്കു സംബന്ധം ചെയ്ത കാലം കാത്തിരിപ്പ്‌ മടുത്തു അന്തർജനം ചെറുമനെ കൂട്ടു വിളിച്ചകാലം പാടെ മറന്നുനാം നാടിന്റെ മക്കളെ പാടെ തുരത്തി …

The post മലയാളനാട്ടിലൂടെ appeared first on ചായില്യം.

View Details

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 – മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത. 1905 ഒക്ടോബർ 4 ന്‌ ( 1906 ഒക്റ്റോബർ 26- …

The post പി. കുഞ്ഞിരാമൻ നായർ appeared first on ചായില്യം.

View Details

കവിത കേൾക്കുക: എന്തോ… മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി… ഏറെ സ്വകാര്യമായി… സന്ധ്യ തൊട്ടേ വന്നു നില്‍കുകയാണവള്‍ എന്‍റെ ജനാല തന്‍ അരികില്‍… ഇളം കുങ്കുമ കാറ്റിന്റെ ചിറകില്‍… എന്തോ… മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി… ഏറെ സ്വകാര്യമായി… പണ്ട്‌ തൊട്ടേ എന്നോട് ഇഷ്ടമാണ് എന്നാവാം, പാട്ടില്‍ പ്രിയമെന്നുമാവാം എന്നോ പഠിച്ചു മറന്ന രാഗങ്ങളെ പിന്നെയും ഓര്‍മിക്കയാവാം… ആര്‍ദ്ര മൗനവും വാചാലമാവാം… മുകില്‍ മുല്ല പൂക്കുന്ന മാനത്തെ കുടിലിന്റെ തളിര്‍ വാതില്‍ ചാരി വരുമ്പോള്‍ മറ്റാരും കണ്ടില്ലെന്നാവാം, …

The post മഴ appeared first on ചായില്യം.

View Details

കവിത കേൾക്കുക: വാതില്ക്കലാരോ കിണ്ണം താഴെവച്ച് അതാരെന്നു ചോദിച്ചു വാ നീ ചോറ് പിന്നെയാം അലമേലു… വാതില്ക്കലാരോ കിണ്ണം താഴെവച്ച് അതാരെന്നു ചോദിച്ചു വാ നീ, ചോറ് പിന്നെയാം അലമേലു… ആരിതു സാക്ഷാല്‍ കല്ലൂക്കാരനോ കൊള്ളാം നീകണ്ടോരുവാന്‍ വയ്യാത്തപോല്‍ വെളുത്തു തടിച്ചല്ലോ കോളേജും കഴിഞ്ഞു നീ ലണ്ടനില്‍ പഠിക്കാന്‍ പോന്നാള്‍ ഏറെത്തിടുക്കത്തില്‍ വന്നു കണ്ടതാണെന്നെ സന്തോഷം!! പഠിച്ചുനീ എഞ്ചിനീയറായ് അല്ലേ എന്തോവാം പെന്‍ഷന്‍ പറ്റിഞാനേവം കിടപ്പിലായ്‌ പണ്ടെപ്പോല്‍ നില്‍ക്കെണ്ടാ നീ ഇരിക്കൂ വയ്യാ വാതംകൊണ്ടേറ്റം തളര്‍ന്നു ഞാന്‍ …

The post ഹെഡ്മാസ്റ്ററും ശിഷ്യനും appeared first on ചായില്യം.

View Details

കവിത കേൾക്കുക: നന്ദി, തിരുവോണമേ നന്ദി, നീ വന്നുവല്ലേ? അടിമണ്ണിടിഞ്ഞു കടയിളകി- ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍ ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. ആട്ടം കഴിഞ്ഞു കളിയരങ്ങത്തു തനിച്ചു വെറുക്കനെ- പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത കളിവിളക്കിന്‍ ചിരി ഇപ്പൊളോര്‍ക്കുന്നുവോ? ഇനിയൊരു കളിക്കിതു കൊളുത്തേണ്ട- യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. കുന്നിന്‍ കണിക്കൊന്ന പൂത്ത കൊടുംചൂടില്‍ പാല്ക്കുടം കൊണ്ടുപോം പക്ഷിയുടെ തേങ്ങല്‍ അന്തിമങ്ങൂഴത്തിലലിയവേ, അരുവിതന്‍ കണ്ഠം കരിഞ്ഞുണങ്ങിക്കീറി ദൂരതീരങ്ങള്‍ വെറും മോഹമെ- ന്നിടറുന്ന മൂവന്തിമൂര്‍ച്ഛിക്കവേ, ഇലകള്‍ …

The post നന്ദി, തിരുവോണമേ നന്ദി appeared first on ചായില്യം.

View Details

സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം. അന്തിയാവോളം പണിയുന്ന പാവങ്ങ- ളഞ്ജ്നാംഭസ്സിങ്കലാപ്ലവം ചെയ്യുന്നു. എന്തിനു പട്ടിണി കൊണ്ടു കഴിയുന്നു എന്തിന്നു ജീവിതം പാടെയുഴലുന്നു ജീവിതം സർവ്വദാ രോദിച്ചിടാനല്ല കേവലം കർത്തവ്യകർമ്മത്തിനുള്ളതാം… സംഗരശഹ്ദങ്ങൾ ദൂരെ മുഴങ്ങുന്നു സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം! ഇന്നു നാം കാണുന്ന മാളികയോരോന്നു- മിന്ദ്രജാലം കൊണ്ടു പൊന്തിച്ചു ജന്മികൾ മന്ദരാം മാനുഷർ മേടയിൽ വാഴുന്നു യാചനം ചെയ്യുന്നു പാവങ്ങൾ വീഥിയിൽ; നിദ്രയെ കൈവിട്ടു വേഗമുണരുവിൻ നവ്യജഗത്തിനെ സൃഷ്ടിക്ക സത്വരം സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു സന്നദ്ധസേനയായ് …

The post ആഹവധ്വനി appeared first on ചായില്യം.

View Details

കവിത കേൾക്കുക: തളര്‍ന്ന താമരയിതളുകള്‍ പോലെ തകര്‍ന്ന സ്വപ്നത്തോടെ വിടര്‍ന്ന നീള്‍മിഴിയിണകള്‍ക്കുള്ളില്‍ പടര്‍ന്ന നിഴലുകളോടെ ഗൌതമമുനിയുടെ മുന്നില്‍ വാടിയ കൈതപ്പൂവിതള്‍ പോലെ അഹല്യ നിന്നൂ പിടയും കരളില്‍ പാപച്ചുമടുകളോടെ. സുരലോകത്തില്‍ സുന്ദരിമാരുടെ മടിയിലുറങ്ങിയ ദേവന്‍ പൂവന്‍ കോഴി ചമഞ്ഞീയാശ്രമ- വാടിയിലെങ്ങോ കൂവി. കുളിര്‍ നീരൊഴുകും ഗംഗയില്‍ മുങ്ങി- ക്കുളിച്ചു കയറാനായി മുനിപോയതു കണ്ടപ്പോള്‍ വന്നൂ തനിയേ നീയെന്‍ ചാരെ. നിന്‍ വിരിമാറിലൊതുങ്ങുമ്പോഴെന്‍ മന്മഥ! ഞാനും നീയും മായിക വൃന്ദാവനസീമകളില്‍ രധാമാധവമാടി. തളര്‍ന്നുറങ്ങിടുമെന്നെപ്പുല്‍കി- ക്കഴിഞ്ഞു നീ പോകുമ്പോള്‍ വരുന്നു …

The post അഹല്യ appeared first on ചായില്യം.

View Details

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍ വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി- നായകം തേച്ചു വിടര്‍ത്തിയോരമ്മയെ, വാശിപിടിച്ചു കരയവേ ചാണകം വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ, പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍ കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ, പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ, പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു കെട്ടിവരിഞ്ഞ കിരാതനമ്മാവനെ, മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി- ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ, പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി- ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ, തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍ എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ, ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ …

The post ഓര്‍മ്മകളുടെ ഓണം appeared first on ചായില്യം.

View Details

ഓര്‍മ്മയ്ക്ക് പേരാണിതോണം പൂര്‍വ്വ നേരിന്റെ നിനവാണിതോണം ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിറവാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍ മുറ്റത്തെ മുക്കുറ്റി മുത്തകങ്ങള്‍ മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാ- ത്മാവ് നഷ്ടപ്പെടാ ഗോത്രസഞ്ജയങ്ങള്‍ ഓര്‍മ്മയ്ക്ക് പേരാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം… മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം മാമ്പൂ മണക്കും നനുത്ത ബാല്യം മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം മാമ്പൂ മണക്കും നനുത്ത ബാല്യം കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്ക് വളയിട്ട കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാര്‍ ഊഞ്ഞാലുയര്‍ന്നുയര്‍ന്നാകാശസീമയില്‍ മാവില കടിച്ചു കൊണ്ടൊന്നാമനായ നാള്‍ ഉച്ചയ്ക്കു …

The post ഓണം appeared first on ചായില്യം.

View Details

കവിത കേൾക്കുക: ആരു ഞാനാകണം എന്നുണ്ണി ചോദിക്കി- ലാരാകിലും നല്ലതെന്നുത്തരം! ഉച്ചയ്ക്ക് തീവെയിൽ കൊള്ളുന്ന പൂവിനെ തൊട്ടുതലോടും തണുപ്പാവുക… ഇറ്റുവെള്ളത്തിനായ് കേഴുന്ന ജീവന്‍റെ ചുണ്ടിലേക്കിറ്റുന്ന നീരാവുക… ആപത്തിലൊറ്റയ്ക്കു നിൽക്കുന്നൊരുത്തന്‍റെ കൂടെക്കരുത്തിന്റെ കൂട്ടാവുക… വറ്റിവരണ്ടു വായ് കീറിയ മണ്ണിന്‍റെ യുള്ളം നിറയ്ക്കുന്ന മഴയാവുക… വെയിലേറ്റു വാടിത്തളർന്നോരു പാന്ഥന്നു പായ് വിരിയ്ക്കും തണൽ മരമാവുക.. മഴയത്തു പുസ്തകം നനയാതെ കാക്കുവാൻ വലയുന്ന കുഞ്ഞിന്നു കുടയാവുക… വഴിതെറ്റിയുൾക്കടലിലിരുളിൽക്കിതയ്ക്കുന്ന തോണിയ്ക്കു ദിശതൻ വിളക്കാവുക… ഉറ്റവരെയാൾക്കൂട്ടമൊന്നിലായ് തിരയുന്ന, കരയും കുരുന്നിന്നു തായാവുക… ആഴക്കയത്തിലേയ്ക്കാഴ്‌ന്നു താഴും …

The post ആരു ഞാനാകണം appeared first on ചായില്യം.

View Details

Your browser does not support the video tag. ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും നിന്റെ ഈ പുഞ്ചിരി ഒന്ന് മാത്രം മഴവില്ല് പോലേ നീ… മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും കൃഷ്ണതുളസിക്കതിർ തുമ്പു മോഹിക്കും നിന്റെ ഈ വാർമുടി ചുരുളിലെത്താൻ പൂജയ്ക്കെടക്കാത്ത പൂവായ ഞാനും മോഹിച്ചീടുന്നു നിൻ അരികിൽ എത്താൻ മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല താനെ വളർന്നൊരു കാട്ടുപൂവാണു ഞാൻ വിടരും മുമ്പെ പൊഴിയുന്ന ഇതൾ ഉള്ള പൂജയ്ക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ ഇഷ്ടമാണെന്നെന്നൊന്നു ചൊല്ലുവാൻ …

The post കാട്ടുപൂവ് appeared first on ചായില്യം.

View Details

കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച കവിയും അദ്ധ്യാപകനുമാണ് മധുസൂദനൻ നായർ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. 1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ …

The post മധുസൂദനൻ നായരുടെ കവിതകൾ appeared first on ചായില്യം.

View Details

ഭാരത ഭാഗ്യവിധാതാ മുഴുവനായിട്ട്: ജനഗണമന ഉപകരണസംഗീതം: രബീന്ദ്ര നാഥ ടാഗോർ രചിച്ചു സംഗീതം നല്കിയ ബ്രഹ്മസൂക്തമാണ് ഭാരത ഭാഗ്യവിധാതാ. ഭാരത ഭാഗ്യവിധാതായ്ക്ക് 5 ചരണങ്ങൾ ഉണ്ട്. ഇതിലെ ആദ്യത്തെ ചരണമാണ് ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമന. ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും ത്യാഗവും നേട്ടങ്ങളും സ്മരണയിൽ കൊണ്ടുവരുകയും, ഇവയെയൊക്കെ പുകഴ്ത്തുകയും ചെയ്യുന്ന സംഗീതരചനയാണ് ദേശീയഗാനം. . സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ …

The post ഭാരത ഭാഗ്യവിധാതാ appeared first on ചായില്യം.

View Details

തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ വിദ്യാലയം! ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന- മിന്നിതാ ചിരിക്കുന്നു, പാലോളി ചിതറുന്നു; മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു- ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നു; മധുവിന്‍ മത്താല്‍ പാറി മൂളുന്നു മധുപങ്ങള്‍; ‘മധുരമീ ജീവിതം, ചെറുതാണെന്നാകിലും‘ ആരെല്ലെന്‍ ഗുരുനാഥ- രാല്ലെന്‍ ഗുരുനാഥര്‍? ‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ! തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ വിദ്യാലയം!!

The post എന്റെ വിദ്യാലയം, ഒളപ്പമണ്ണ appeared first on ചായില്യം.

View Details

കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍ ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു വിറ്റുവോ നീ എന്റെ ജീവിതഭാഷയെ… ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍ ആദിത്യനേത്രം തുറന്നു ചോദിക്കുന്നു ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ… ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട് നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍ ചുട്ടുവോ നീ എന്റെ കേരളഭാഷയെ… വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു പ്രേമസംഗീത തപസ്സ് ചോദിക്കുന്നു ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു പാടും പിശാച് ശപിച്ചു ചോദിക്കുന്നു പന്തങ്ങള്‍ പേറും കരങ്ങള്‍ …

The post അമ്മ മലയാളം appeared first on ചായില്യം.

View Details

കുഞ്ഞേ നിനക്കില്ല ബാല്യകാലം കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം…! തോടില്ല തൊടിയില്ല തോപ്പുമില്ല നീ ആമ്പലും തുമ്പയും കണ്ടതില്ല… ആടില്ല, മാടില്ല, കോഴിയില്ല കൂട്ടിരിക്കാൻ ഇവയൊന്നുമില്ല… മാവില്ല, പ്ലാവില്ല, പേരയില്ല തൊടിയിൽ ഏറിക്കളിക്കാൻ മരങ്ങളില്ല… കാവില്ല, കാടില്ല, കുന്നുമില്ല തല്ലു കൊള്ളുവാൻ, അവിടെ നീ പോകണില്ല… നെല്ലില്ല, എള്ളില്ല, മുതിരയില്ല ഇന്ന് പാടത്ത് പച്ചപ്പ് പോലുമില്ല… കറയില്ല ,ചെളിയില്ല ,കുളിരുമില്ല മണ്ണിൽ നീ ഒട്ടും ഇറങ്ങണില്ല… മഴപോലും ഒട്ടും നനയണില്ല നീ മണ്ണിൻ മണം ഇന്നറിയണില്ല… …

The post നൊമ്പരം appeared first on ചായില്യം.

View Details

Albert Einstein & Rabindranath Tagore ഇന്ന് ശ്രീ. രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമാണ് (മേയ് 7 1861 – ഓഗസ്റ്റ് 7 1941). 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സിൽ ടാഗോർ #ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1861 മെയ് 7നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമ്മൂന്നാമനായി പിറന്നു. …

The post ഗീതാഞ്ജലി – ടാഗോർ appeared first on ചായില്യം.

View Details

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ… നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍ പന്ത്രണ്ടു രാശിയും നീറ്റുമമ്മേ… നിന്റെ മക്കളില്‍ ഞാനാണനാഥന്‍ (2) എന്റെ സിരയില്‍ നുരയ്ക്കും പുഴുക്കളില്ലാ കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ (2) ഉള്ളിലഗ്നികോണില്‍ കാറ്റുരഞ്ഞു തീചീറ്റുന്ന നഗ്നമാം ദുസ്വർഗ്ഗ കാമമില്ല വഴ്‌വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന പാഴ്‌നിഴല്‍ പുറ്റുകള്‍ കിതപ്പാറ്റി ഉലയുന്ന ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ നേരു ചികയുന്ന ഞാനാണു ഭ്രന്തന്‍ മൂകമുരുകുന്ന ഞാനാണു മൂഢന്‍ (2) കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത ചുടലക്കു കൂട്ടിരിക്കുമ്പോള്‍ …

The post നാറാണത്തു ഭ്രാന്തൻ appeared first on ചായില്യം.

View Details

ഇന്ന് കുഞ്ചൻ നമ്പ്യാരുടെ ഓർമ്മദിനം തുള്ളല്‍ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചന്‍നമ്പ്യാരോടുള്ള ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും മെയ് 5 കുഞ്ചന്‍ദിനമായി ആഘോഷിച്ചുവരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ (1705 – നും 1770 – നും ഇടയിൽ) മലയാളത്തിലെ ആദ്യത്തെ ജനകീയ കവിയും തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ കലക്കത്ത് കുഞ്ചൻ നമ്പ്യാർ ജീവിച്ചിരുന്നത്. നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് …

The post കുഞ്ചൻ നമ്പ്യാർ appeared first on ചായില്യം.

View Details

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം (2) തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം മരം ഒന്നുലുത്തുവാന്‍ മോഹം അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്തു അതിലൊന്നു തിന്നുവാന്‍ മോഹം സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാന്‍ ഇപ്പോഴും മോഹം തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ചെന്തു മധുരം എന്നോതുവാന്‍ മോഹം എന്തു മധുരം എന്നോതുവാന്‍ മോഹം ഒരു വട്ടം കൂടിയാ പുഴയുടെ തീരത്തു വെറുതെ ഇരിയ്ക്കുവാന്‍ മോഹം (2) വെറുതെ ഇരുന്നൊരു കുയിലിന്റെ …

The post ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ appeared first on ചായില്യം.

View Details

ഒരു വെറ്റില നൂറു തേച്ചു നീ തന്നാലുമീ- ത്തിരുവാതിര രാവു താംബൂല പ്രിയയല്ലോ.(2) മഞ്ഞിനാല്‍ ചൂളീടിലും മധുരം ചിരിക്കുന്നൂ മന്നിടം, നരചൂഴും നമ്മുക്കും ചിരിക്കുക! മാമ്പൂവിന്‍ നിശ്വാസത്താലോര്‍മ്മകള്‍ മുരളുമ്പോള്‍ നാം പൂകുകല്ലീ വീണ്ടും ജീവിതമധുമാസം! മുപ്പതുകൊല്ലം മുമ്പ് നീയുമീമന്ദസ്മിത- മുഗ്ദധയാം പൊന്നാതിരവരും പോലെ. ഇതുപോലൊരു രാവില്‍ത്തൂമഞ്ഞും വെളിച്ചവും മധുവുമിറ്റിറ്റുമാമുറ്റത്തെ മാവിന്‍ചോട്ടില്‍ ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ നാം നൂറു വെറ്റില തിന്ന പുലരി വരുവോളം? ഇന്നുമാ മൃതുമാവിന്നോര്‍മ്മയുണ്ടായീ പൂക്കാ,- നുണ്ണിതന്‍ കളിമ്പമൊരൂഞ്ഞാലു മതില്‍ക്കെട്ടീ. ഉറക്കമായോ നേര്‍ത്തേയുണ്ണിയിന്നുറങ്ങട്ടേ, ചിരിച്ചു തുള്ളും ബാല്യം …

The post ഊഞ്ഞാലില്‍ appeared first on ചായില്യം.

View Details

ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചുതകര്‍ത്തൂ നീ ഞാന്‍ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ ഞാന്‍ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ ഞാന്‍ വിട്ടുപറത്തിയ പട്ടമറുത്തതുമെന്തിനു നീ ഞാന്‍ കേള്‍ക്കും കഥകളില്‍ വന്നു മറുത്തു പറഞ്ഞില്ലേ ഞാന്‍ വീശിയ വര്‍ണ്ണച്ചിറകുമൊടിച്ചു കളഞ്ഞില്ലേ ഞാനാടിയൊരുഞ്ഞാല്‍ പാട്ടു് മുറിച്ചു് കളഞ്ഞില്ലേ ഞാന്‍ നട്ടൊരു പിച്ചകവള്ളി പുഴക്കിയെറിഞ്ഞില്ലേ കണ്‍പൊത്തിച്ചെന്നുടെ വായില്‍ കയ്പും കനലും നീ വെച്ചു കാണാതെയടുത്തു് മറഞ്ഞെന്‍ കാതില്‍ നീ പേടികള്‍ കൂവി ഒരുകാര്യം കാണിക്കാമെന്നതിദൂരം പായിച്ചെന്നെ കരിമുള്ളിന്‍ കൂടലിലാക്കി കരയിച്ചതു് …

The post ബാലശാപങ്ങള്‍ appeared first on ചായില്യം.

View Details

പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ- മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ ഓരോ ദലവും പൊഴിഞ്ഞുപോയീ… സൂര്യകാന്തിപ്പൂവ് ഞാനിന്നുമെന്റെയീ സൂര്യനെല്ലിക്കാട്ടിലേകയായി പേടിപ്പെടുത്തുന്ന മൂളലായിന്നുമാ പേവിഷത്തുമ്പികള്‍ പാറിടുന്നൂ… പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ- മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ ഓരോ ദലവും പൊഴിഞ്ഞുപോയീ… കരിന്തേളുകള്‍ മുത്തിമുത്തിക്കുടിക്കുവാന്‍ വെറുതേ ജനിച്ചതോ പെണ്‍മൊട്ടുകള്‍ കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായ് അരയാന്‍ ജനിച്ചതോ പെണ്‍മൊട്ടുകള്‍… പെണ്ണ് പിഴച്ചതാണില്ലവള്‍ക്കില്ല മാനാഭിമാനങ്ങള്‍ മാനനഷ്ടം പന്നിയെ പോലെ മുരളുന്നു ചെന്നായ പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ …

The post സൂര്യകാന്തി നോവ്‌ appeared first on ചായില്യം.

View Details

മക്കളായ് നാലുപേരുണ്ടെങ്കിലും അമ്മ ഏകയാണേകയാണീ ഊഴിയിൽ അച്ഛൻ മറഞ്ഞോരു കാലം മുതൽക്കമ്മ ഭാരമായ് തീർന്നുവോ നാലുപേർക്കും? നാഴൂരിമണ്ണും പകുത്തെടുത്ത് മക്കൾ നാലൂവഴിക്കായ് പിരിഞ്ഞുപോയീ അച്ഛന്റെയാത്മാവുറങ്ങുന്ന മണ്ണിലന്നന്തിത്തിരി കൺതുറന്നതില്ല ഉളളം തുളുമ്പുന്നൊരോർമ്മകൾ നോവിന്റെയാഴം പെരുക്കിച്ചിതയെരിച്ചു… ദുശ്ശകുനം പോലെ അമ്മയെകണ്ടൊരാ മക്കൾ നടന്നു മറയുന്നതും നോക്കി നെഞ്ചുപൊളിഞ്ഞമ്മ നീറിനിന്നൂ ചെല്ലക്കഥകൾ നുകർന്നൂ രസിച്ചൊരാ പേരക്കിടാവോടിവന്ന നേരം… ശാസിച്ചു നിർത്തി മരുമകളെങ്കിലും മുത്തശ്ശിക്കൊപ്പമൊന്നോടിയെത്താൻ… കൈനീട്ടി നിന്നു കരഞ്ഞു പൈതൽ, അന്യയായമ്മൂമ്മ നൊന്തു നിൽക്കെ വിങ്ങിനുറുങ്ങിയോ കുഞ്ഞിൻ മനം, എന്മലർ ബാല്യമേറ്റെന്നിൽ പകനട്ടൊരച്ഛനും …

The post അമ്മ – കവിത appeared first on ചായില്യം.

View Details

ചിത്രം മാതൃഭൂമിയിൽ നിന്നും ഭാഷാപഠനത്തിൽ ശ്രവണപരീക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭാഷ കുട്ടികൾ കേട്ടാണു പഠിക്കുന്നത്. വിവിധ ഭാഷകൾ കേൾക്കാനുള്ള അവസരമാണു കുഞ്ഞുങ്ങൾക്ക് വേണ്ടത്. ഗൃഹാന്തരീക്ഷത്തെ ചുറ്റിപ്പറ്റി സംസാരിക്കുക, കഥകൾ പറയുക പാട്ടുപാടി കേൾപ്പിക്കുക തുടങ്ങി ഒട്ടനവധികാര്യങ്ങൾ കുട്ടികളുടെ ശ്രവണശേഷിയെ മൂർച്ചകൂട്ടുവാൻ സഹായിക്കും. രസഹരമായ കവിതകളാവുമ്പോൾ പരിസരം മറന്നവർ ഇരുന്നു പോകുന്നതു കണ്ടിട്ടുണ്ട്. ശ്രവണപരീക്ഷണത്തിനു കഥാകവിതകളാണു കൂടുതൽ നല്ലതെന്നു തോന്നിയിട്ടുണ്ട്. കവിതയെ അടിസ്ഥാനമാക്കി ചെറു ചോദ്യങ്ങൾ ചോദിച്ചാൽ കവിത കേട്ട് അതെത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നു നമുക്ക് അറിയാൻ സാധിക്കും, …

The post അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ appeared first on ചായില്യം.

View Details

സ്കൂൾകാലത്തിലെന്നോ കാണാപാഠം പഠിച്ച ഒരു കവിതയാണിത്. സിസ്റ്റർ മേരി ബനീഞ്ജയുടെ ലോകമേ യാത്ര എന്ന കവിതയിലെ ഏതാനും ഭാഗങ്ങൾ. ഓർമ്മയിൽ ഇടയ്ക്കൊക്കെ തെളിഞ്ഞു വരുന്ന അതിലെ വരികൾ ഇവിടെ പകർത്തി വെയ്ക്കുന്നു: ജനിച്ച നാൾ തുടങ്ങിയെന്നെയോമനിച്ചു തുഷ്ടിയോ- ടെനിക്കു വേണ്ടതൊക്കെ നൽകിയാദരിച്ച ലോകമേ! നിനക്കു വന്ദനം; പിരിഞ്ഞു പോയിടട്ടെ ഞാനിനി- ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയേ വരിക്കുവാൻ. മരിച്ചിടും ജനിച്ച മർത്ത്യരൊക്കെയും വിതർക്കമി- ങ്ങൊരുത്തരും പറഞ്ഞിടാത്ത സത്യമാണതെങ്കിലും മരിച്ചതിന്റെ പിമ്പു മറ്റൊരന്തമറ്റ ജീവിതം, വരിച്ചിടുന്നതാണു മർത്ത്യനുള്ള മേന്മയോർക്ക നീ. സമര്‍ത്ഥനായ …

The post ലോകമേ യാത്ര/സിസ്റ്റർ മേരി ബനീഞ്ജ appeared first on ചായില്യം.

View Details

കവിത കേൾക്കുക: അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി- കുലം വിട്ടു പോയവന്‍ രക്തസാക്ഷി… അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി- കുലം വിട്ടു പോയവന്‍ രക്തസാക്ഷി… മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു രക്തതാരകം രക്തസാക്ഷി… മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു രക്തതാരകം രക്തസാക്ഷി… മെഴുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു ഇരുള്‍ വഴിയില്‍ ഊര്‍ജ്ജമായ് രക്തസാക്ഷി… മെഴുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു ഇരുള്‍ വഴിയില്‍ ഊര്‍ജ്ജമായ് രക്തസാക്ഷി… പ്രണയവും പൂക്കളും ശബളമോഹങ്ങളും നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും… പ്രണയവും പൂക്കളും ശബളമോഹങ്ങളും നിറമുള്ള …

The post രക്തസാക്ഷി! appeared first on ചായില്യം.

View Details

കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നൽകി കവ്യാസ്വാദകരെ ഒന്നടങ്കം നടുക്കിയുണർത്തിയ ശ്രീ. കടമ്മനിട്ട രാമകൃഷ്ണന്റെ കുറത്തിയെന്ന കവിത. കവിത കേൾക്കുക: മലഞ്ചൂരല്‍ മടയില്‍നിന്നും കുറത്തിയെത്തുന്നു വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു കരീലാഞ്ചിക്കാട്ടില്‍നിന്നും കുറത്തിയെത്തുന്നു കരീലാഞ്ചി വള്ളിപോലെ കുറത്തിയെത്തുന്നു ചേറ്റുപാടക്കരയിലീറപ്പൊളിയില്‍നിന്നും കുറത്തിയെത്തുന്നു ഈറ ചീന്തിയെറിഞ്ഞ കരിപോല്‍ കുറത്തിയെത്തുന്നു വേട്ടനായ്ക്കടെ പല്ലില്‍നിന്നും വിണ്ടുകീറിയ നെഞ്ചുമായി കുറത്തിയെത്തുന്നു മല കലങ്ങി വരുന്ന നദിപോല്‍ കുറത്തിയെത്തുന്നു മൂടുപൊട്ടിയ മണ്‍കുടത്തിന്‍ മുറിവില്‍ നിന്നും മുറിവുമായി കുറത്തിയെത്തുന്നു വെന്തമണ്ണിന്‍ വീറുപോലെ കുറത്തിയെത്തുന്നു ഉളിയുളുക്കിയ കാട്ടുകല്ലിന്‍ കണ്ണില്‍നിന്നും കുറത്തിയെത്തുന്നു …

The post കുറത്തി appeared first on ചായില്യം.

View Details

കവിത കേൾക്കുക: പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും പുലയന്റെ മകനോട്‌ പുലയാണ് പോലും പുലയാടി മക്കളെ പറയുമോ നിങ്ങള്‍ പറയനും പുലയനും പുലയായതെങ്ങനെ പറയുമോ പറയുമോ പുലയാടി മക്കളെ… പുതിയ സാമ്രാജ്യം; പുതിയ സൗധങ്ങള്‍ പുതിയ മണ്ണില്‍ തീര്‍ത്ത; പുതിയ കൊട്ടാരം പുതിയ നിയമങ്ങള്‍; പുതിയ സുരതങ്ങള്‍ പുതുമയെ പുല്‍കി തലോടുന്ന വാനം പുലരിയാവോളം പുളകങ്ങള്‍ തീര്‍ക്കുന്ന പുലയക്കിടാത്തി തന്‍ അരയിലെ ദുഃഖം പുലയാണ് പോലും പുലയാണ് പോലും പുലയന്റെ മകളോട് പുലയാണ് പോലും പുലയാടി മക്കള്‍ക്ക്‌ …

The post പുലയാടി മക്കൾ appeared first on ചായില്യം.

View Details

പേറ്റുയെന്ത്രമാണു പെണ്ണെന്ന് ഊറ്റമേറുന്ന മൂഢനെ… ഓർത്തുകൊൾക നീയും മറ്റൊരുത്തി തൻ പേറ്റുനോവിനാൽ പിറന്നവൻ! വീർത്ത മാറിടം നോക്കി പെണ്ണിനോടാർത്തി കാട്ടുന്ന മൂഢനെ, ഓർത്തു കൊള്ളൂ നീ, ചുണ്ടിലിറ്റിയാ മറുമാറിടത്തിന്റെ ചോരയെ! വസ്ത്രമൊന്നൂർന്നു മാറിയാൽ ചീഞ്ഞ നോട്ടമാ നാഭിയിൽ…! മറുനാഭി നൽകിയ വായുവാണ് നിൻ ജീവനെന്നൊന്നോർക്കുക!! പെണ്ണ് പെണ്ണാണെന്നെപ്പോഴും ചൊല്ലിയാടുന്ന മൂഢനെ, നീ ചൊല്ലുവനിതു ത്രാണിയാവത് നിന്നമ്മ പെണ്ണായതു കാരണം കാവ്യാ ഭാവനങ്ങളിലെപ്പോഴും പെണ്ണ് സുന്ദരിക്കോതയാ, രണ്ടുപെറ്റൊരാനാൾ മുതൽ അവൾ ഞൊണ്ടി നീങ്ങതു കണ്ടുവോ? യൗവനത്തിന്റെ പാതയിൽ അവൾ …

The post പേറ്റുനോവ് appeared first on ചായില്യം.

View Details

കവിത കേൾക്കുക ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍ എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതി മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും മാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം. താവകോത്ക്കര്‍ഷത്തിനെന്‍ ജീവരക്തമാ- ണാവശ്യമെങ്കിലെടുത്തുകൊള്ളൂ ഭവാന്‍ എങ്കിലുമങ്ങുതന്‍ പ്രേമസംശുദ്ധിയില്‍ ശങ്കയുണ്ടാകില്ലെനിക്കല്പമെങ്കിലും ആയിരം അംഗനമാരൊത്തുചേര്‍‌ന്നെഴും ആലവാലത്തിന്‍ നടുക്കങ്ങു നില്‍ക്കിലും ഞാനസൂയപ്പെടിലെന്‍‌റെയാണാമുഗ്ദ്ധ- ഗാനാര്‍ദ്രചിത്തം എനിക്കറിയാം വിഭോ അന്യര്‍ അസൂയയാല്‍ ഏറ്റം വികൃതമായ് അങ് തന്‍ ചിത്രം വരച്ചു കാണിക്കിലും കാണുമെന്നല്ലാതതിന്‍ പങ്കുമല്പമെന്‍ പ്രാണനിലൊട്ടിപ്പിടിക്കില്ലൊരിക്കലും കാണും പലതും പറയുവാനാളുകള്‍ ഞാനൊരാളല്ലാതറിവതില്ലങ്ങയെ അന്ധോക്തികളെ പ്രമാണമാക്കികൊണ്ടു സിന്ധുര ബോധം പുലര്‍ത്തുവോളല്ല ഞാന്‍ ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ …

The post ശാലിനി appeared first on ചായില്യം.

View Details

കവിത കേൾക്കുക മറ്റു കവിതകൾ കാണുക ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ- രുൾക്കുളിരേകും വിരുന്നുകാരൻ മായികജീവിതസ്വപ്നശതങ്ങളെ- ച്ചായം പിടിപ്പിക്കും ചിത്രകാരൻ ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി- ന്നേന്തി വന്നെത്തിയ ദൈവദൂതൻ. നിൻ കനിവിൻ നിധികുംഭത്താലേവമെ- ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ, എന്തിനെനിയ്ക്കിനിയന്യസമ്പത്തുകൾ സംതൃപ്തനായ് ഞാൻ ജഗൽപിതാവേ! ത്വൽക്കൃപാബിന്ദുവും മൗലിയിൽച്ചൂടിയി- പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ! ഭാവപ്രദീപ്തമാമെൻമനംപോലെ, യി- പ്പൂവിട്ട മുറ്റം പരിലസിപ്പൂ; പിച്ചവെച്ചെത്തുമെന്നോമന പ്പൈതലിൻ- കൊച്ചിളം കാലടിപ്പാടു ചൂടി! ധന്യമായെന്മിഴി രണ്ടുമിന്നാനന്ദ- ജന്യമായീടുമിക്കണ്ണുനീരിൽ! ആയിരം ജന്മങ്ങളാർജ്ജിച്ച പുണ്യങ്ങ- ളാകാരമേന്തിയണഞ്ഞപോലെ, കൈവല്യകേന്ദ്രമേ, കമ്പിതമായൊരെൻ- കൈകളിലെങ്ങനെ …

The post വിരുന്നുകാരൻ appeared first on ചായില്യം.