അച്ഛൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ്മേക്കറായ സംവിധായകൻ, അമ്മ മലയാളത്തിനെന്നും പ്രിയപ്പെട്ട നടി. വലിയൊരു സിനിമാ പാരമ്പര്യം കൈമുതലാക്കിയാണ് ഐ വി ശശിയുടെയും സീമയുടെയും മകൻ അനി ഐവി ശശിയും സംവിധായക കുപ്പായമണിഞ്ഞത്. അനി ആദ്യമായി സംവിധാനം ചെയ്ത നിന്നിലാ നിന്നിലാ (തമിഴിൽ ‘തീനി’ ) എന്ന തെലുങ്ക് ചിത്രം കാണുന്നവന്റെ കണ്ണും മനസും നിറച്ച് പ്രേക്ഷകപ്രീതി നേടുകയാണ്. അശോക് സെൽവൻ, നിത്യ മേനോൻ, ഋതു വർമ, നാസർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.