കവിത കേൾക്കുക: നന്ദി, തിരുവോണമേ നന്ദി, നീ വന്നുവല്ലേ? അടിമണ്ണിടിഞ്ഞു കടയിളകി- ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍ ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. ആട്ടം കഴിഞ്ഞു കളിയരങ്ങത്തു തനിച്ചു വെറുക്കനെ- പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത കളിവിളക്കിന്‍ ചിരി ഇപ്പൊളോര്‍ക്കുന്നുവോ? ഇനിയൊരു കളിക്കിതു കൊളുത്തേണ്ട- യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. കുന്നിന്‍ കണിക്കൊന്ന പൂത്ത കൊടുംചൂടില്‍ പാല്ക്കുടം കൊണ്ടുപോം പക്ഷിയുടെ തേങ്ങല്‍ അന്തിമങ്ങൂഴത്തിലലിയവേ, അരുവിതന്‍ കണ്ഠം കരിഞ്ഞുണങ്ങിക്കീറി ദൂരതീരങ്ങള്‍ വെറും മോഹമെ- ന്നിടറുന്ന മൂവന്തിമൂര്‍ച്ഛിക്കവേ, ഇലകള്‍ …
The post നന്ദി, തിരുവോണമേ നന്ദി appeared first on ചായില്യം.