ഒരു വെറ്റില നൂറു തേച്ചു നീ തന്നാലുമീ- ത്തിരുവാതിര രാവു താംബൂല പ്രിയയല്ലോ.(2) മഞ്ഞിനാല്‍ ചൂളീടിലും മധുരം ചിരിക്കുന്നൂ മന്നിടം, നരചൂഴും നമ്മുക്കും ചിരിക്കുക! മാമ്പൂവിന്‍ നിശ്വാസത്താലോര്‍മ്മകള്‍ മുരളുമ്പോള്‍ നാം പൂകുകല്ലീ വീണ്ടും ജീവിതമധുമാസം! മുപ്പതുകൊല്ലം മുമ്പ് നീയുമീമന്ദസ്മിത- മുഗ്ദധയാം പൊന്നാതിരവരും പോലെ. ഇതുപോലൊരു രാവില്‍ത്തൂമഞ്ഞും വെളിച്ചവും മധുവുമിറ്റിറ്റുമാമുറ്റത്തെ മാവിന്‍ചോട്ടില്‍ ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ നാം നൂറു വെറ്റില തിന്ന പുലരി വരുവോളം? ഇന്നുമാ മൃതുമാവിന്നോര്‍മ്മയുണ്ടായീ പൂക്കാ,- നുണ്ണിതന്‍ കളിമ്പമൊരൂഞ്ഞാലു മതില്‍ക്കെട്ടീ. ഉറക്കമായോ നേര്‍ത്തേയുണ്ണിയിന്നുറങ്ങട്ടേ, ചിരിച്ചു തുള്ളും ബാല്യം …
The post ഊഞ്ഞാലില്‍ appeared first on ചായില്യം.