പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ- മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ ഓരോ ദലവും പൊഴിഞ്ഞുപോയീ… സൂര്യകാന്തിപ്പൂവ് ഞാനിന്നുമെന്റെയീ സൂര്യനെല്ലിക്കാട്ടിലേകയായി പേടിപ്പെടുത്തുന്ന മൂളലായിന്നുമാ പേവിഷത്തുമ്പികള്‍ പാറിടുന്നൂ… പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ- മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ ഓരോ ദലവും പൊഴിഞ്ഞുപോയീ… കരിന്തേളുകള്‍ മുത്തിമുത്തിക്കുടിക്കുവാന്‍ വെറുതേ ജനിച്ചതോ പെണ്‍മൊട്ടുകള്‍ കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായ് അരയാന്‍ ജനിച്ചതോ പെണ്‍മൊട്ടുകള്‍… പെണ്ണ് പിഴച്ചതാണില്ലവള്‍ക്കില്ല മാനാഭിമാനങ്ങള്‍ മാനനഷ്ടം പന്നിയെ പോലെ മുരളുന്നു ചെന്നായ പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ …
The post സൂര്യകാന്തി നോവ് appeared first on ചായില്യം.