കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നൽകി കവ്യാസ്വാദകരെ ഒന്നടങ്കം നടുക്കിയുണർത്തിയ ശ്രീ. കടമ്മനിട്ട രാമകൃഷ്ണന്റെ കുറത്തിയെന്ന കവിത. കവിത കേൾക്കുക: മലഞ്ചൂരല്‍ മടയില്‍നിന്നും കുറത്തിയെത്തുന്നു വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു കരീലാഞ്ചിക്കാട്ടില്‍നിന്നും കുറത്തിയെത്തുന്നു കരീലാഞ്ചി വള്ളിപോലെ കുറത്തിയെത്തുന്നു ചേറ്റുപാടക്കരയിലീറപ്പൊളിയില്‍നിന്നും കുറത്തിയെത്തുന്നു ഈറ ചീന്തിയെറിഞ്ഞ കരിപോല്‍ കുറത്തിയെത്തുന്നു വേട്ടനായ്ക്കടെ പല്ലില്‍നിന്നും വിണ്ടുകീറിയ നെഞ്ചുമായി കുറത്തിയെത്തുന്നു മല കലങ്ങി വരുന്ന നദിപോല്‍ കുറത്തിയെത്തുന്നു മൂടുപൊട്ടിയ മണ്‍കുടത്തിന്‍ മുറിവില്‍ നിന്നും മുറിവുമായി കുറത്തിയെത്തുന്നു വെന്തമണ്ണിന്‍ വീറുപോലെ കുറത്തിയെത്തുന്നു ഉളിയുളുക്കിയ കാട്ടുകല്ലിന്‍ കണ്ണില്‍നിന്നും കുറത്തിയെത്തുന്നു …
The post കുറത്തി appeared first on ചായില്യം.